നീറ്റ് പരീക്ഷയില്‍ സൗദിയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിയെ ഐഎംസിസി ആദരിച്ചു

Update: 2026-07-23 12:00 GMT

ദമ്മാം: നീറ്റ് യു.ജി പരീക്ഷയിൽ മികച്ച മാര്‍ക്ക് നേടി വിജയം സ്വന്തമാക്കിയ മലയാളി വിദ്യാർഥി മുഹമ്മദ് അയാൻ യൂസഫ് കൊൽനാടിനെ സൗദി ഐഎംസിസി ആദരിച്ചു, ഐഎംസിസി കിഴക്കാർ പ്രവിശ്യ കമ്മിറ്റി ജനറൽ സെക്രട്ടറി ഇർഷാദ് കളനാട് ആദരം കൈമാറി. 99.92 പെർസെന്‍റേജ് മാര്‍ക്ക് നേടിയ അയാൻ, വിദേശ വിഭാഗത്തിൽ നീറ്റ് വൈസ് ടോപ്പർ എന്ന നേട്ടം സ്വന്തമാക്കിയാണ് നേട്ടം. സൗദി ജുബൈല്‍ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, വിദ്യാർഥിയായ അയാൻ ഈ വർഷം നടന്ന സി.ബി.എസ്.ഇ. പ്ലസ് ടു സയൻസ് പരീക്ഷയിൽ 500-ൽ 485 മാർക്ക് (97 ശതമാനം) നേടി സ്കൂൾ ടോപ്പറായും ശ്രദ്ധ നേടിയിരുന്നു.

പഠനരംഗത്ത് തുടർച്ചയായി മികവ് തെളിയിച്ചുവരുന്ന അയാൻ 2025-ൽ അൽജസീർ ഓവർസീസ് സംഘടിപ്പിച്ച ടാലന്റ്സ് പരീക്ഷയിൽ സൗദി അറേബ്യയിലെ 11-ാം ക്ലാസ് സ്റ്റേറ്റ് വിഭാഗത്തിൽ ഒന്നാം റാങ്കും നേടിയിരുന്നു. ജുബൈലില്‍ താമസിക്കുന്ന അബ്ദു സമദ് കോൽനാട് കാസർകോട് ചൂരിയിലെ നുസൈബ സി.ഐ ദമ്പതികളുടെ മകനാണ് അയാൻ.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News