വൻ തോതിലുള്ള ലഹരി മരുന്ന് കടത്ത് പിടികൂടി സൗദി-മലേഷ്യ സംയുക്ത സഹകരണം

സൗദി നാർകോട്ടിക്സ് വിഭാ​ഗത്തിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലഹരി വേട്ട

Update: 2026-09-05 14:30 GMT

റിയാദ്: മലേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച 505.6 കിലോഗ്രാം കെറ്റാമിൻ ​ഗുളികകൾ പിടികൂടി. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലേഷ്യൻ കസ്റ്റംസ് വിഭാഗത്തിലെ ലഹരിവിരുദ്ധ സംഘം മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് കടത്ത് തടയുന്നതിൽ മലേഷ്യൻ അധികൃതരുമായി സൗദി സുരക്ഷാ വിഭാഗങ്ങൾ നടത്തുന്ന സഹകരണം ശക്തമായി തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തലാൽ ബിൻ ഷൽഹൂബ് അറിയിച്ചു.

അതിർത്തികൾ കടന്നുള്ള മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ഏകോപനവും സഹകരണവും ശക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ യുവാക്കളെ ലക്ഷ്യംവെച്ച് നടത്തുന്ന മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുകയും അത് തടയുകയും ചെയ്യും. ഇത്തരം നീക്കങ്ങൾ പരാജയപ്പെടുത്തുന്നതിനൊപ്പം ഇതിൽ ഉൾപ്പെട്ടവരെ പിടികൂടാനും സമൂഹത്തെ മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് സംരക്ഷിക്കാനുമുള്ള നടപടികൾ ശക്തമായി തുടരുമെന്നും തലാൽ ബിൻ ഷൽഹൂബ് കൂട്ടിച്ചേർത്തു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News