Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: സൗദി ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 50 സിനിമാ ഉള്ളടക്കങ്ങൾക്ക് പ്രദർശനാനുമതി നൽകിയതായി അറിയിച്ചു. ഇതിന് പുറമെ 460 പുസ്തകങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും, 12 ഇലക്ട്രോണിക് ഗെയിമുകൾക്കും, 2 സീരീസ് ഉള്ളടക്കങ്ങൾക്കും അനുമതി നൽകി. അതേസമയം, 41,000 മീഡിയ ഉപകരണങ്ങൾക്കും അനുമതി നൽകിയതായി അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 125 മീഡിയ ലൈസൻസുകളും 390 പ്രൊഫഷണൽ രജിസ്ട്രേഷനുകളും അനുവദിച്ചു. കൂടാതെ 170 നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളും (NOC) നൽകിയതായി അതോറിറ്റി അറിയിച്ചു.