കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം'?; വാർത്തകളെ തള്ളി സൗദി എൻ.സി.എം

പ്രചരിപ്പിച്ചയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ

Update: 2026-09-06 16:50 GMT

റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന അപൂർവ പ്രതിഭാസമാണെന്ന വാർത്തകൾ നിഷേധിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിനും മുമ്പുണ്ടായിട്ടില്ലാത്ത വിധം മഴയ്ക്കും കാരണം ഈ പ്രതിഭാസമാണെന്ന പ്രചരണങ്ങൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നാണ് അതോറിറ്റി വ്യക്തമാക്കിയത്.

'ക്ലൈമറ്റ് ഡോം' എന്ന പേരിൽ ഒരു ശാസ്ത്രീയ പദം അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളോ വിദഗ്ധ സംഘടനകളോ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്രം പറയുന്നു. വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാർത്ത പ്രചരിപ്പിച്ച വ്യക്തിയെ വിളിച്ചുവരുത്തിയതായും, ഇയാൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകളിൽ പൊതുജനങ്ങൾ വഞ്ചിക്കപ്പെടരുതെന്നും, കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News