'ഒക്ടോബറിലെ എണ്ണ ഉൽപാദന നിലവാരത്തിൽ മാറ്റമില്ല'; ധാരണയിലെത്തി ഒപെക് പ്ലസ്

പ്രതിദിനം 3.101 കോടി ബാരൽ എണ്ണയാണ് ഉൽപാദിപ്പിക്കുക

Update: 2026-09-06 16:44 GMT

റിയാദ്: വരും മാസമായ ഒക്ടോബറിലും എണ്ണ ഉൽപാദന നയത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ഒപെക് പ്ലസ് രാജ്യങ്ങൾ. ഇന്ന് നടന്ന ഓൺലൈൻ യോ​ഗത്തിലാണ് സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈത്ത്, കസാക്കിസ്താൻ, അൾജീരിയ, ഒമാൻ എന്നീ ഏഴ് രാജ്യങ്ങൾ ഉൽപാദന അളവ് മാറ്റമില്ലാതെ തുടരാൻ ധാരണയിലെത്തിയത്. ഇതനുസരിച്ച് പ്രതിദിന എണ്ണ ഉൽപാദനം 3.101 കോടി ബാരലായി തുടരും.

ആഗോള എണ്ണ വിപണിയിലെ സുസ്ഥിരത ഉറപ്പാക്കുന്നതിനും വിതരണവും ആവശ്യകതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധത യോഗത്തിൽ രാജ്യങ്ങൾ ആവർത്തിച്ചു. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങളും ആവശ്യകതയിലെ മാറ്റങ്ങളും വിലയിരുത്തി ജാഗ്രതയോടെയുള്ള സമീപനം മുന്നോട്ട് കൊണ്ടുപോകാനാണ് ധാരണ. ഒപെക് പ്ലസിന്റെ സഹകരണ പ്രഖ്യാപനം പൂർണമായും പാലിക്കുമെന്നും വിപണിയിലെ മാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കുമെന്നും രാജ്യങ്ങൾ വ്യക്തമാക്കി. തുടർന്നുള്ള വിപണി സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായുള്ള അടുത്ത പ്രതിമാസ യോഗം 2026 ഒക്ടോബർ 4-ന് നടക്കും.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News