ഹൃദയാഘാതം; സൗദി അല്‍ഹസയില്‍ മലയാളി മരിച്ചു

Update: 2026-09-06 14:07 GMT

ദമ്മാം: സൗദി അല്‍ഹസയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടിൽ പരേതരായ സക്കറിയയുടെയും, ത്രേസ്യാമ്മയുടെയും മകനായ കുഞ്ഞുമോൻ സക്കറിയ (മാർട്ടിൻ) (55) ആണ് മരിച്ചത്. 32 വർഷമായി പ്രവാസിയായിരുന്ന കുഞ്ഞുമോൻ സക്കറിയ കഴിഞ്ഞ 15 വർഷമായി മുബാറസ്‌ നിസാഇ പോളി ക്ലിനിക്കിൽ ഇൻഷൂറൻസ് വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. 16 വർഷം മറ്റൊരു ക്ലിനിക്കിലും ജോലി ചെയ്തിട്ടുണ്ട്. സാമൂഹ്യ ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു.

ഭാര്യ പ്രീതി ഇതേ ക്ലിനിക്കിൽ ലാബ് ടെക്നീഷ്യയായിട്ട് ജോലി ചെയ്യുന്നുണ്ട്. സക്കറിയ മാർട്ടിൻ, സാന്ദ്ര മറിയ മാർട്ടിൻ, ജോർജ് മാർട്ടിൻ എന്നിവരാണ് മക്കൾ. ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. നിയമ സഹായങ്ങള്‍ക്കായി നവോദയ ഭാരവാഹി ഹനീഫ മൂവാറ്റുപുഴ രംഗത്തുണ്ട്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News