രണ്ടാമത് യൂറോപ്യൻ യൂണിയൻ- ജിസിസി ഉച്ചകോടി സൗദിയിൽ
ഒക്ടോബർ 24നാണ് ഉച്ചകോടി
Update: 2026-09-04 15:18 GMT
റിയാദ്: ഗൾഫ് സഹകരണ കൗൺസിലിന്റെയും (GCC) യൂറോപ്യൻ യൂണിയന്റെയും നേതാക്കൾ തമ്മിലുള്ള രണ്ടാമത്തെ ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഒക്ടോബർ 24 നാണ് ഉച്ചകോടി. യൂറോപ്യൻ യൂണിയനിലെ 27 അംഗ രാജ്യങ്ങളുടെയും ആറ് ജിസിസി രാജ്യങ്ങളുടെയും നേതാക്കൾ പങ്കെടുക്കും.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ യൂറോപ്യൻ യൂണിയൻ പക്ഷത്ത് നിന്ന് ഉച്ചകോടിയിൽ സഹ-അധ്യക്ഷത വഹിക്കും. 2024 ഒക്ടോബർ 16 ന് ബ്രസ്സൽസിലാണ് ഉദ്ഘാടന EU-GCC ഉച്ചകോടി നടന്നിരുന്നത്.
ജിസിസിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയനും ആറ് ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ആകെ വ്യാപാരം 2025 ൽ 165.6 ബില്യൺ യൂറോയിലെത്തിയിരുന്നു.