ലോകത്ത് ഏറ്റവും കൂടുതൽ ഓൺലൈൻ ഷോപ്പിം​ഗ് നടക്കുന്ന രാജ്യമായി സൗദി

പ്രതിദിനം 2.3 തവണയാണ് ഉപഭോക്താക്കൾ ഷോപ്പിം​ഗ് നടത്തുന്നത്

Update: 2025-10-09 08:02 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: ലോകത്തിലെ ഏറ്റവും സജീവമായ ഓൺലൈൻ ഷോപ്പിം​ഗ് വിപണികളിലൊന്നായി മാറി സൗദി അറേബ്യ‌. പ്രതിദിനം 2.3 തവണയാണ് രാജ്യത്ത് ഉപഭോക്താക്കൾ ഷോപ്പിം​ഗ് നടത്തുന്നത്. ഫാഷൻ, ഇലക്ട്രോണിക്സ്, ഉപഭോക്തൃ ഉൽപ്പന്ന മേഖലകളിലെ അതിവേഗ വളർച്ചയുടെ ഫലമാണ് സൗദിയുടെ ഈ നേട്ടം. യുഎഇ 2.2 തവണ, ബ്രസീൽ 2.1, മെക്സിക്കോ 1.9, സിംഗപ്പൂർ 1.6, യുഎസ് 1.5, ഓസ്‌ട്രേലിയയും ബ്രിട്ടനും 1.4 എന്നിവരാണ് സൗദിക്ക് പിന്നിലുള്ള രാജ്യങ്ങൾ.

സൗദിയിൽ 32% ഉപഭോക്താക്കളും മിക്കവാറും എല്ലാ ദിവസവും ഓൺലൈൻ സ്റ്റോറുകൾ വഴി ഷോപ്പിം​ഗ് നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മികച്ച ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം, സൗദി വിഷൻ 2030 ന്റെ ഭാഗമായി ഇ-കൊമേഴ്‌സ് മേഖലയിൽ സർക്കാർ നടത്തിയ സംരംഭങ്ങളെല്ലാം സൗദിയുടെ ഈ വളർച്ചക്ക് കാരണമായി. അതേസമയം രാജ്യത്ത് മാറൂഫ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ സ്റ്റോറുകളുടെ എണ്ണം 2,00,000 ത്തിലധികമായി ഉയർന്നു. ഉപഭോ​ക്താക്കൾക്ക് ഹൈബ്രി‍ഡ് ഷോപ്പിം​ഗ് അനുഭവം നൽകിക്കൊണ്ട് സൗദിയും യുഎഇയും ഡിജിറ്റൽ ഷോപ്പിം​ഗിൽ ആ​ഗോളതലത്തിൽ കുതിപ്പ് തുടരുകയാണ്. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News