മണി പവറിലും സിയൂ..... ശതകോടീശ്വര ക്ലബ്ബിലെ ആദ്യ ഫുട്‌ബോൾ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അൽനസ്‌റുമായുള്ള വമ്പൻ കരാറാണ് റൊണാൾഡോയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്

Update: 2025-10-08 09:31 GMT

റിയാദ്: ശതകോടീശ്വര ക്ലബ്ബിലെ ആദ്യ ഫുട്‌ബോൾ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്‌സിലാണ് നേട്ടം. 1.4 ബില്യൺ ഡോളറാണ് പോർച്ചുഗീസ് താരത്തിന്റെ ആസ്തി. സൗദി അറേബ്യയിലെ അൽനസ്‌റുമായുള്ള വമ്പൻ കരാറാണ് റൊണാൾഡോയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. ജൂണിൽ അൽനസറുമായി 400 ദശലക്ഷത്തിലധികം ഡോളറിന്റെ പുതിയ കരാറിൽ താരം ഒപ്പിട്ടിരുന്നു.

Advertising
Advertising

2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെത്തിയത്. മാഞ്ചസ്റ്ററിൽ നിന്നായിരുന്നു അൽ നസ്റിലേക്കുള്ള കൂടുമാറ്റം. രണ്ട് വർഷത്തേക്ക് 3400 കോടിയിലേറെ രൂപ മൂല്യമുള്ളതായിരുന്നു ആദ്യ കരാർ. ക്രിസ്റ്റ്യാനോയും പ്രൊമോഷനിലൂടെ സൗദിയും അൽ നസ്റും കരാർ മുതലാക്കി. അത്ര കാഴ്ചക്കാരില്ലാതിരുന്ന സൗദി പ്രോ ലീഗിലേക്ക് കാഴ്ചക്കാരെത്തി. സ്റ്റേഡിയങ്ങൾ നിറഞ്ഞു നിന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News