ലോകകപ്പ് യോഗ്യത; ആതിഥേയരായ സൗദി ഇന്ന് ഇന്തോനേഷ്യയെ നേരിടും
സൗദി സമയം വൈകീട്ട് 8:15നാണ് മത്സരം
Update: 2025-10-08 15:33 GMT
റിയാദ്: ലോകകപ്പിനുള്ള അവസാന രണ്ട് ഏഷ്യൻ ടീമുകളെ തീരുമാനിക്കുന്നതിനുള്ള നാലാം റൗണ്ട് പോരാട്ടത്തിന്റെ ഭാഗമായി സൗദി ഇന്ന് ഇന്തോനേഷ്യയെ നേരിടും. സൗദി സമയം വൈകീട്ട് 8:15ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലാണ് മത്സരം. പോരാട്ടത്തിൽ മൂന്നാം റൗണ്ടിലെ പരാജയത്തിന് സൗദി കണക്കു ചോദിച്ചേക്കും.
ഏഴാം തവണ ലോകകപ്പ് പ്രവേശനത്തിന് ഇന്തോനേഷ്യയുമായി മത്സരിക്കുന്ന സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്തോനേഷ്യ നേരത്തെ സൗദിയെ അട്ടിമറിച്ചത്. പങ്കെടുത്ത എല്ലാ ലോകപ്പുകളിലും ഏഷ്യയിൽനിന്നും നേരത്തെതന്നെ യോഗ്യത ഉറപ്പാക്കിയിരുന്നെങ്കിലും ഇത്തവണ മോശം പ്രകടനം സൗദി ടീമിനെ ബാധിച്ചിട്ടുണ്ട്.