ഒരു റിയാലിന് പത്ത് കിലോ അധിക ലഗേജുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

സൗദിയിൽ നിന്നുള്ള എല്ലാ സർവീസുകൾക്കും ആനുകൂല്യം ലഭിക്കും

Update: 2025-10-08 12:25 GMT
Editor : Mufeeda | By : Web Desk

ദമ്മാം: ഒരു റിയാലിന് പത്ത് കിലോ അധിക ലഗേജ് സേവനം ഒരുക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. സൗദിയിൽ നിന്നുള്ള എല്ലാ സർവീസുകൾക്കും ആനുകൂല്യം ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഒരു റിയാൽ അധികം നൽകി സേവനം ഉപയോഗപ്പെടുത്തണം. അല്ലാത്ത പക്ഷം ലഭിക്കില്ല. ഒക്ടോബർ 31 വരെയുള്ള ബുക്കിംഗുകൾക്കും നവംബർ 30 വരെയുള്ള യാത്രകൾക്കുമാണ് ആനുകൂല്യം ലഭിക്കുക.

നിലവിലെ മുപ്പത് കിലോക്ക് പുറമേയാണ് 10 കിലോ അധികമായി ലഭിക്കുന്നത്. ഇതോടെ ഹാൻഡ് ബാഗ് ഉൾപ്പെടെ 47 കിലോ വരെ ഒരാൾക്ക് യാത്രയിൽ കൊണ്ട് പോകാൻ സാധിക്കും. ഓഫ് സീസണിൽ കൂടുതൽ ബുക്കിംഗുകൾ ലക്ഷ്യമിട്ടാണ് വിമാന കമ്പനി അധിക സേവനവുമായി രംഗത്തെത്തിയത്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News