മദീനയിലെ അൽ മഹ്ബൂബ മേഖലയിൽ പ്രോപ‍ർട്ടി രജിസ്ട്രേഷൻ നാളെ അവസാനിക്കുന്നു

രജിസ്റ്റർ ചെയ്യേണ്ടത് 'റിയൽ എസ്റ്റേറ്റ് രജിസ്ട്രി' പ്ലാറ്റ്ഫോം വഴി

Update: 2026-04-22 07:38 GMT

റിയാദ്: മദീനയിലെ അൽ മഹ്ബൂബ മേഖലയിലെ നിശ്ചിത ഭാഗങ്ങളിൽ ഉൾപെടുന്ന വസ്തുക്കളുടെ ആദ്യഘട്ട രജിസ്ട്രേഷൻ കാലാവധി അവസാനിക്കാറായതായി ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റ് അറിയിച്ചു. ഏപ്രിൽ 23 വ്യാഴാഴ്ച ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. വസ്തു ഉടമകൾ എത്രയും വേഗം 'റിയൽ എസ്റ്റേറ്റ് രജിസ്ട്രി' പ്ലാറ്റ്‌ഫോം വഴി നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

ഓരോ വസ്തുവിനും കൃത്യമായ ഭൂമിശാസ്ത്രപരമായ അടയാളങ്ങൾ, ഉടമയുടെ വിവരങ്ങൾ, വസ്തുവിന്റെ വിവരണം എന്നിവ ഉൾക്കൊള്ളുന്ന പുതിയ ഉടമസ്ഥാവകാശ രേഖയും യുണീക് പ്രോപർട്ടി നമ്പറും ലഭിക്കും. ഇത് ഇടപാടുകൾ സുതാര്യമാക്കാൻ സഹായിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്ത ഉടമകൾക്ക് റിയൽ എസ്റ്റേറ്റ് നിയമപ്രകാരം പിഴ ചുമത്താൻ സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News