സൗദി അല്‍ഹസ ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് ആദിൽ പുതിയങ്ങാടി ജനറൽ ബോഡി യോഗത്തില്‍ സ്വാഗതം ആശംസിച്ചു
ദമ്മാം: അൽ ഹസ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഹിഫ) ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റ് ആദിൽ പുതിയങ്ങാടി ജനറൽ ബോഡി യോഗത്തില്‍ സ്വാഗതം ആശംസിച്ചു. ഹിഫ രക്ഷാധികാരി നാസർ മദനി ഉല്‍ഘാടനം ചൈതു. സെക്രട്ടറി ഗഫൂർ വറ്റല്ലൂർ വാര്‍ഷിക റിപ്പോർട്ടും ട്രഷറർ നൗഷാദ് താനൂർ സാമ്പത്തിക കണക്കും അവതരിപ്പിച്ചു. രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴ “ഹിഫയും അൽ അഹ്സ മലയാളി സമൂഹവും”എന്ന വിഷയം ആസ്പദമാക്കി സംസാരിച്ചു. ഹിഫ രക്ഷധികാരി അബ്ദുൽ സലാം സിൽക്ക് സിറ്റി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഷിബു അസാദ് (പ്രസിഡന്റ്), ശിഹാബ് കോട്ടക്കൽ (ജനറൽ സെക്രട്ടറി), ഷുഹൈബ് പൂച്ചേങ്ങര (ട്രഷറർ), മുസ്താഖ് പറമ്പിൽപീടിക, ഷകീർ സോക്കാർ (വൈസ് പ്രസിഡന്റ്), അഖിൽ മുഹമ്മദ്, മുജീബ് ചേനാരി (ജോയിന്റ് സെക്രട്ടറി), നൗഷാദ് താനൂർ (ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. അഷ്‌റഫ് ഗസാൽ (കെ എം. സി.സി), പ്രമോദ് കേളോത് (നവോദയ), നിസാം കാരശ്ശേരി, ഷക്കീർ സോക്കാർ, അനസ് മാള (പി. എഫ് .സി), ഷുഹൈബ് (എഎഫ് സി ), സിറാജ് (സൽമാനിയ. എഫ്.സി), അലക്സ് ആന്റണി (മെഡി കെയർ എഫ് സി ), അഹമ്മദ് ഷാ (പി.എഫ് .സി ), സുബൈർ (എം.യു.എഫ് സി ), എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഷുഹൈബ് പൂച്ചേങ്ങര നന്ദി പറഞ്ഞു