സൗദിയില്‍ നിര്‍മാണ മേഖലയില്‍ ചെലവ് ഉയര്‍ന്നു

ആദ്യ പാദത്തില്‍ ചെലവ് 2.2 ശതമാനം കൂടി

Update: 2026-04-22 15:34 GMT

ദമ്മാം: സൗദിയില്‍ നിര്‍മാണ മേഖലയില്‍ ചെലവ് കുത്തനെ ഉയര്‍ന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചെലവ് 2.2 ശതമാനം വരെ വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവും തൊഴിലാളികളുടെ വേതന വര്‍ധനവും ചെലവ് ഉയരാന്‍ കാരണമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഉപകരണങ്ങളുടെ വാടക, തൊഴിലാളികളുടെ വേതനം, ഊർജ നിരക്ക് എന്നിവയിലുണ്ടായ വർധനവാണ് നിരക്ക് വര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. താമസസ്ഥലങ്ങളുടെ നിർമാണ ചെലവ് 1.9 ശതമാനവും, വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ നിർമാണ ചെലവ് 2.2 ശതമാനവും വർധിച്ചു. തൊഴിലാളികളുടെ വേതനത്തിൽ 2.7 ശതമാനം വരെ വർധനവുണ്ടായി. ഊർജ്ജ നിരക്കുകൾ 3 ശതമാനവും ഇക്കാലയളവില്‍ ഉയർന്നു. നിർമാണ ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വാടകയിൽ 4.5 ശതമാനം മുതൽ 5.9 ശതമാനം വരെ വർധനവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News