Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: യുദ്ധ സാഹചര്യത്തിലും എണ്ണക്കയറ്റുമതിയിൽ വർധനവുമായി സൗദി അറേബ്യ. ഫെബ്രുവരിയിലെ കണക്കുകളാണ് പുറത്തുവന്നത്. മുൻ മാസത്തെ അപേക്ഷിച്ച് നാല് ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. ഹോർമുസ് പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിച്ചതും നേട്ടത്തിന് കാരണമായിട്ടുണ്ട്.
പ്രതിദിനം 72.8 ലക്ഷം ബാരൽ കയറ്റുമതി ചെയ്തെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 21.5 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ കണക്കുകൾ പുറത്തുവിട്ടത് ജോയിന്റ് ഓർഗനൈസേഷൻസ് ഡാറ്റാ ഇനിഷ്യേറ്റീവാണ്. ഉൽപാദനത്തിന്റെ കാര്യത്തിലും രാജ്യം വലിയ നേട്ടം കൈവരിച്ചു.
കഴിഞ്ഞ രണ്ടര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 10.88 ദശലക്ഷം ബാരലാണ് ഫെബ്രുവരിയിലെ പ്രതിദിന ഉൽപാദനം. ഇതിനൊപ്പം തന്നെ സൗദിയിലെ പ്രാദേശിക എണ്ണ ഉപഭോഗത്തിലും 15.7 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഹോർമുസ് പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗങ്ങളായ യാമ്പു, ഈസ്റ്റ്–വെസ്റ്റ് പൈപ്പ്‌ലൈൻ എന്നിവ ഉപയോഗിച്ചതും നേട്ടത്തിന് കാരണമായിട്ടുണ്ട്.