അന്താരാഷ്ട്ര സർവീസുകളിൽ 15% വരെ നിരക്കിളവുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഓഫർ ജൂലൈ 9 വരെ ബുക്ക് ചെയ്യുന്നവർക്ക്

Update: 2026-07-05 15:53 GMT

ജിദ്ദ: സൗദി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകളിൽ 15 ശതമാനം വരെ ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ ഒമ്പത് വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. അവധി ആഘോഷിക്കാൻ നാട്ടിലേക്ക് യാത്രയാവുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്നതാണ് പ്രഖ്യാപനം.

ഇന്ന് മുതൽ ടിക്കറ്റ് ഇളവ് ലഭ്യമാകും. അടുത്ത വർഷം മാർച്ച് 27 വരെയുള്ള യാത്രകൾക്ക് ഇളവ് ലഭിക്കും. ഇതിനായി ജൂലൈ ഒമ്പത് വരെയാണ് ബുക്ക് ചെയ്യാൻ അവസരമുള്ളത്.

കുറഞ്ഞ നിരക്കും സ്റ്റാൻഡേർഡ് നിരക്കുമുള്ള എക്സ്പ്രസ് ലൈറ്റ്, എക്സ് വാല്യൂ എന്നിവയിലാണ് ഇളവ്. മൊബൈൽ ആപ്പിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ബുക്ക് ചെയ്യുന്നവർക്ക് ബുക്കിംഗ് ഫീസ് ഈടാക്കില്ല. ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും അവസരമുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, സിംഗപ്പൂർ, ബാങ്കോക്ക്, ഫുക്കറ്റ് എന്നിവ ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര സെക്ടറുകളിലാണ് ഓഫർ ബാധകമാകുന്നത്.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News