വിവരങ്ങൾ വിരൽത്തുമ്പിൽ...; ഔദ്യോ​ഗിക വാട്സ്ആപ്പ് ചാനലുമായി ആർ.ഒ.പി

ഒമാനിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ള മെസ്സേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്

Update: 2026-06-07 11:56 GMT

മസ്കത്ത്: പൊതുജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം ശക്തമാക്കുന്നതിനും ഔദ്യോഗിക വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) തങ്ങളുടെ ഔദ്യോഗിക വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു. കൃത്യസമയത്തുള്ള അപ്ഡേറ്റുകൾ, ബോധവൽക്കരണ സന്ദേശങ്ങൾ, സുപ്രധാന അറിയിപ്പുകൾ എന്നിവ പൊതുജനങ്ങൾക്ക് ഇനി മുതൽ ഈ പുതിയ പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് ലഭിക്കും.

പൊതുജന പങ്കാളിത്തം വർധിപ്പിക്കുന്നതിനും സ്ഥിരീകരിച്ച വിവരങ്ങൾ വേഗത്തിൽ പ്രചരിപ്പിക്കുന്നതിനുമായി ഡിജിറ്റൽ സാങ്കേതികവിദ്യകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പ്രയോജനപ്പെടുത്തുന്നതിനുള്ള ആർ.ഒ.പിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. വാട്സ്ആപ്പ് ചാനലിലൂടെ ഔദ്യോഗിക വാർത്തകൾ, പൊതുസുരക്ഷാ-ട്രാഫിക്, നിർദേശങ്ങൾ, പൊതുബോധവൽക്കരണ സാമഗ്രികൾ, ആർ.ഒ.പി സേവനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ എന്നിവ വരിക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ നേരിട്ട് ലഭ്യമാകും. അടിയന്തര സാഹചര്യങ്ങളിലും അസാധാരണമായ സംഭവങ്ങളിലും പൊതുജനങ്ങളെ വിവരങ്ങൾ അറിയിക്കുന്നതിനായി നിർണായക മുന്നറിയിപ്പുകളും ഈ പ്ലാറ്റ്ഫോമിലൂടെ നൽകും.

Advertising
Advertising

ഒമാനിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ്. അതിനാൽ ഔദ്യോഗിക ഉറവിടത്തിൽ നിന്നുള്ള വിശ്വസനീയമായ വിവരങ്ങൾ ഈ ചാനലിലൂടെ വളരെ വേഗത്തിൽ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർ.ഒ.പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചിട്ടുള്ള പ്രത്യേക ക്യുആർ (QR) കോഡ് സ്കാൻ ചെയ്തോ ആർ.ഒ.പിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ ചാനൽ ലിങ്ക് വഴിയോ പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News