എയർ ഇന്ത്യ എക്സ്പ്രസ്സ് സലാല സർവീസുകൾ പുനരാരംഭിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെഎംസിസി

എക്സ്പ്രസ് അധികൃതരുമായി ഉടനെ ബന്ധപ്പെടുമെന്ന് മുഖ്യമന്തി പറഞ്ഞു

Update: 2026-06-06 15:55 GMT

സലാല: സലാലയിൽ നിന്ന് കേരളത്തിലേക്കുള്ള സർവ്വീസുകൾ അടിയന്തിരമായി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി സലാല മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പ്രസിഡൻറ് വി.പി.അബ്ദുസലാം ഹാജി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിവേദനം കൈമാറിയത്. എക്സ്പ്രസ് അധികൃതരുമായി ഉടനെ ബന്ധപ്പെടുമെന്ന് മുഖ്യമന്തി പറഞ്ഞു.

എക്സ്പ്രസ് സർവ്വീസ് വിഷയത്തിൽ വിവിധ സംഘടനകളുടെ പൊതുവേദിയായ ലീഡേഴ്സ് ഫോറവും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് വരികയാണ്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News