പ്രകൃതിയെ അറിയാം... ഒമാൻ എൻവിറോൺമെന്റ് അറ്റ്‌ലസ് പുറത്തിറക്കി പരിസ്ഥിതി അതോറിറ്റി
പരിസ്ഥിതി ലോല പ്രദേശങ്ങളുടെയും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെയും ഭൂപടങ്ങളും ഡാറ്റയും
Update: 2026-06-08 12:37 GMT
മസ്‌കത്ത്: രാജ്യത്തെ പ്രകൃതിയും പരിസ്ഥിതിയും അറിയാൻ ഒമാൻ എൻവിറോൺമെന്റ് അറ്റ്‌ലസ് പുറത്തിറക്കി പരിസ്ഥിതി അതോറിറ്റി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് എൻവിറോൺമെന്റ് അറ്റ്‌ലസ് പുറത്തിറക്കിയത്. രാജ്യത്തെ പരിസ്ഥിതി ലോല പ്രദേശങ്ങൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, പ്രധാന പരിസ്ഥിതി സൈറ്റുകൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര ഭൂപടങ്ങളും ഡാറ്റയും പരിസ്ഥിതി അറ്റ്‌ലസിലുണ്ട്.
പത്താം പഞ്ചവത്സര പദ്ധതിയുടെ നൂതന പദ്ധതികളിൽ ഉൾപ്പെടുന്നതാണ് ഒമാൻ എൻവിറോൺമെന്റ് അറ്റ്‌ലസ്. എല്ലാവർക്കും വിവരങ്ങൾ നേടാനുള്ള ഡിജിറ്റൽ പരിസ്ഥിതി സംവിധാനം വികസിപ്പിക്കാനുള്ള ആദ്യപടിയാണിത്.