ഇന്ന് ഒമാനിലെ ചിലയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

ദൂരക്കാഴ്ച കുറയും

Update: 2026-06-08 10:22 GMT

മസ്‌കത്ത്: ഇന്ന് ഒമാനിലെ ചിലയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മസീറ ദ്വീപ്, അൽ വുസ്ത അൽ വുസ്ത ഗവർണറേറ്റിലെ തീരപ്രദേശങ്ങൾ, ദുഖ്ം, ദോഫാർ ഗവർണറേറ്റിലെ പർവതപ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊടിക്കാറ്റുണ്ടായേക്കും. ഇതോടെ മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലുമടക്കം ദൂരക്കാഴ്ച കുറഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്.

Advertising
Advertising

അതേസമയം, ഒമാനിലെ പലയിടത്തും താപനില വർധിച്ചുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ സുനൈനയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 46.6 ഡിഗ്രി സെൽഷ്യസാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ഹംറാഉദ്ദുറൂഅ് 46.5, ബുറൈമി 46.4, ദിമാഉ വത്വാഈൻ 46.4, സമാഇൽ 46.4, അൽ കാമിൽ വൽ വാഫി 46.1, ഫഹൂദ് 45.4, അൽ ഖാബിൽ 45.3, മുഖ്ഷിൻ 45.1, ബിദ്‌യ 45.1, ഇബ്‌റ 45.0 എന്നിങ്ങനെയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയ പ്രദേശങ്ങൾ. ജംബൽ ഷംസിലാണ് (15.0) ഏറ്റവും കുറഞ്ഞ താപനില. സൈഖ് 19.9, ദൽകൂത്ത് 21.8 തുടങ്ങിയ ഇടങ്ങളിലും കുറഞ്ഞ താപനിലയാണുള്ളത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News