മയക്കുമരുന്ന് കടത്ത്: മസ്‌കത്തിൽ ഏഷ്യൻ പ്രവാസി അറസ്റ്റിൽ

നടപടി ബൗഷർ വിലായത്തിൽ

Update: 2026-06-08 12:23 GMT

മസ്‌കത്ത്: മയക്കുമരുന്ന് കടത്തുന്നതിനിടെ മസ്‌കത്തിൽ ഏഷ്യൻ പ്രവാസി അറസ്റ്റിൽ. മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിൽ വെച്ചായിരുന്നു അറസ്‌റ്റെന്ന് റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു. ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ, ഹാഷിഷ്, മരിജുവാന എന്നിവ പിടികൂടിയതായും പറഞ്ഞു.

മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡിലെ ലഹരി വിരുദ്ധ ഡയറക്ടറേറ്റാണ് അറസ്റ്റ് നടത്തിയത്. പ്രതിക്കെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയാണെന്നും അധികൃതർ അറിയിച്ചു.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News