ഇന്ത്യ വലിയ വിപണി, കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ കൂട്ടിച്ചേർക്കും: സലാംഎയർ സിഇഒ
2025-ൽ 22,000 സർവീസുകൾ, 13.7 കോടി വരുമാനം
Update: 2026-04-14 12:22 GMT
മസ്‌കത്ത്: ഇന്ത്യ തങ്ങൾക്ക് വലിയ വിപണിയാണെന്നും കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ കൂട്ടിച്ചേർക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും ഒമാനിലെ ലോ കോസ്റ്റ് എയർലൈനായ സലാം എയർ ചീഫ് എക്‌സിക്യൂട്ടീവ് അഡ്രിയാൻ ഹാമിൽട്ടൺ-മാൻസ്. വിപണിയിലെ ശക്തമായ ഡിമാൻഡ് ചൂണ്ടിക്കാട്ടിയാണ് സലാം എയർ സിഇഒയുടെ പ്രതികരണം. ഇന്ത്യ വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2025-ൽ സലാംഎയർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഏകദേശം 34 ലക്ഷം യാത്രക്കാരെ വഹിച്ചുകൊണ്ട് 22,000-ത്തിലധികം വിമാന സർവീസുകൾ നടത്തി. 83% കൃത്യസമയ പ്രകടന നിരക്കും നിലനിർത്തി. ഏകദേശം 13.7 കോടി ഒമാൻ റിയാലാണ് കഴിഞ്ഞ വർഷത്തെ വരുമാനം.