ഒമാനിലെ ആദ്യകാല പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്തിലെ ആദ്യ മണി എക്സ്ചേഞ്ചുകളിൽ ഒന്നായ "മുസന്ധം എക്സ്ചേഞ്ചിലെ" ജീവനക്കാരനായിരുന്നു
Update: 2026-04-22 10:17 GMT
മസ്കത്ത്: ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന ഇബ്രാഹിം ബാബു (ബാബുക്ക) മരണപെട്ടു. കൊടുങ്ങല്ലൂർ, എറിയാട്, സ്വദേശിയാണ്. ഇന്ന് വെളുപ്പിന് 3.30 ന് ലൂർദ് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. മസ്‌കത്തിലെ ആദ്യകാല പ്രവാസികൾക്ക് സുപരിചിതനാണ് ബാബു.
മസ്കത്തിലെ ആദ്യ മണി എക്സ്ചേഞ്ചുകളിൽ ഒന്നായ "മുസന്ധം എക്സ്ചേഞ്ചിലെ" ജീവനക്കാരനായിരുന്നു. ഏതാനും വർഷം മുൻപാണ് ബാബുക്ക മസ്‌കത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയത്. ഭാര്യ: അസ്മ. രണ്ട് മക്കളുണ്ട്.