ഫാസ്‌ അക്കാദമി വനിത ക്രിക്കറ്റ്‌ ടൂർണമന്റ്‌ സംഘടിപ്പിച്ചു

അക്കാദമി മൈതാനിയിൽ നടന്ന ടൂർണമെന്റിൽ സ്പീഡ്‌ സലാലയും, സലാല ഇന്ത്യൻസും വിജയികളായി

Update: 2026-04-23 02:10 GMT

സലാല: ഫാസ്‌ അക്കാദമി വനിത ക്രിക്കറ്റ്‌ പ്രീമിയർ ലീഗ്‌ സീസൺ 3 സംഘടിപ്പിച്ചു. അക്കാദമി മൈതാനിയിൽ നടന്ന ടൂർണമെന്റിൽ സ്പീഡ്‌ സലാലയും, സലാല ഇന്ത്യൻസും വിജയികളായി. സമനിലയെ തുടർന്ന് ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. സുബലാണ് വുമൺ ഓഫ്‌ ദി മാച്ച്‌. ‌

ടൂർണമെന്റിലെ മികച്ച കളിക്കാരിയും ബൗളറും ദേവികയാണ്. തഹ്‌സിനാണ് മികച്ച ബാറ്റ്‌സ്‌മാൻ. വിജയികൾക്ക്‌ യോഗേഷ്‌ ഡൽവിയും അബ്‌ദുൽ റഷീദും സമ്മാനങ്ങൾ വിതരണം ചെയ്തു. വ്യക്തിഗത സമ്മാനങ്ങൾ ഡോ:അബൂബക്കർ സിദ്ദീഖ്‌, ഡോ:ആയുഷ്‌ എന്നിവർ കൈമാറി. ജംഷാദ്‌ ആനക്കയം, ദിവ്യ, അമീർ കല്ലാച്ചി, സുബൈർ, ദേവിക എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News