യു.എൻ സംഘടനയുടെ സവിശേഷ പദവി സ്വന്തമാക്കി ഒമാനി കുന്തിരിക്കം; ഇനി ലോക വിപണിയിലെ 'ബ്രാൻഡ്'

ആ​ഗോള വ്യാപാര നിയമമനുസരിച്ച് ഉൽപന്നത്തിന് പ്രത്യേക സംരക്ഷണം ഉറപ്പാകും

Update: 2026-04-21 08:07 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാന്റെ സാംസ്‌കാരിക പൈതൃകമായ ഒമാനി കുന്തിരിക്കത്തിന് ആഗോളതലത്തിൽ ചരിത്രനേട്ടം. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ (WIPO) ഭൗമസൂചിക പദവിയാണ് ഒമാനി കുന്തിരിക്കം സ്വന്തമാക്കിയത്. ഇതോടെ, ഒമാനിൽ നിന്നുള്ള കുന്തിരിക്കം അതിന്റെ ഗുണനിലവാരത്തിലും ഉത്ഭവത്തിലും സവിശേഷമായ ഒരു ഉൽപന്നമായി അന്താരാഷ്ട്ര വിപണിയിൽ അംഗീകരിക്കപ്പെട്ടു.

ഒമാന്റെ ചരിത്രവുമായും സംസ്‌കാരവുമായും ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന കുന്തിരിക്കത്തിന് ആഗോള വ്യാപാര നിയമങ്ങൾ പ്രകാരം ഇനി പ്രത്യേക സംരക്ഷണമുണ്ടാകും. ലോകവിപണിയിൽ 'ഒമാനി ഫ്രാങ്കിൻസെൻസ്' എന്ന ബ്രാൻഡിന്റെ മൂല്യം വർധിക്കാനും തനതായ ഉൽപന്നങ്ങൾ വ്യാജന്മാരിൽ നിന്ന് സംരക്ഷിക്കപ്പെടാനും ഈ പദവി സഹായിക്കും. ഒമാന്റെ ദേശീയ വ്യക്തിത്വത്തിന്റെ അടയാളമായ കുന്തിരിക്കത്തിന് ലഭിച്ച ഈ അംഗീകാരം രാജ്യത്തിന്റെ ടൂറിസം, വ്യാപാര മേഖലകൾക്കും വലിയ കരുത്താകും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News