1000 കോടിക്കായി കാന്താര, ദീപാവലി തൂക്കി ധ്രുവും, പ്രദീപും

സൂപ്പർതാരചിത്രങ്ങളില്ലെങ്കിലും ദിപാവലി ആഘോഷമാക്കുകയാണ് കോളിവുഡ്. ആദ്യ ആഴ്ചയിൽ പരിമിതമായ സ്ക്രീനുകളിലെത്തിയ ബൈസൺ ഇപ്പോൾ അതിന്റെ കുതിപ്പ് ശരവേ​ഗത്തിലാക്കി. പ്രദീപിന്റെ ഡ്യൂഡാകട്ടെ തുടക്കത്തിൽ കിട്ടിയ പുഷ് കണ്ടിന്യൂ ചെയ്യുന്നു

Update: 2025-10-28 12:03 GMT

ഇക്കഴിഞ്ഞ ദീപാവലി തമിഴ് സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം കുറച്ച് മിസ്സിങ്ങ് നിറഞ്ഞതായിരുന്നു. ഒരൊറ്റ സൂപ്പർതാര ചിത്രം പോലും ​ദീപാവലി റിലീസായി കോളിവുഡിൽ പുറത്തിറങ്ങിയില്ല. തങ്ങളുടെ തലയുടെയും ദളപതിയും ചിത്രങ്ങൾ ആ ആഘോഷസമയത്ത് അവർ വല്ലാതെ മിസ് ചെയ്തതായി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നിറഞ്ഞിരുന്നു. പണ്ടൊരു ദീപാവലിക്കാലത്തായിരുന്നു വിജയ്യുടെ വേലായുധവും സൂര്യയുടെ ഏഴാം അറിവും ഷാരൂഖ് ഖാന്റെ റാവണുമെല്ലാം തിയറ്ററുകളെ ഇളക്കിമറിച്ചത്. വിജയ്യുടെ കത്തിയും, മെർസലും, ബി​ഗിലുമെല്ലാം ദീപാവലി തൂത്തുവാരിയ ചിത്രങ്ങളാണ്. ഇത്തരം സൂപ്പർതാരചിത്രങ്ങളിലൂടെ ഫെസ്റ്റിവൽ സീസൺ കളറായിരുന്നു. എന്നാൽ ഇത്തവണയാകട്ടെ താരരാജക്കളുടെ സിനിമകളല്ല തമിഴിലെ ചർച്ചാവിഷയം. രണ്ട് യൂത്ത് ഐക്കണുകളുടെ സിനിമകളാണ്. പ്രദീപ് രം​ഗനാഥനെന്ന സെൻസേഷന്റെയും ധ്രുവ് വിക്രത്തിന്റെയും. വ്യത്യസ്തമായ പ്ലോട്ടുകളുള്ള, എന്റയർലി ഡിഫറന്റ് ഴോണറിലെത്തിയ സിനിമകൾ. ഒരെണ്ണം കോമഡി എന്റർടെയ്നറെങ്കിൽ മറ്റേത് സ്പോർട്ട്സ് ഡ്രാമ. ബോക്സ്ഓഫീസ് കണക്കുകളിൽ രണ്ട് സിനിമകളും സൂപ്പർഹിറ്റാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിലടക്കം മറ്റ് ഇൻഡസ്ട്രികളിൽ പുറത്തിറങ്ങിയ സിനിമകളുടെ കളക്ഷനെത്രയെന്ന് പരിശോധിക്കാം. 

Advertising
Advertising

Full View

ധ്രുവിന്റെ ബൈസൺ അത്ര വലിയ പ്രമോഷനുകളോടെയോ പ്രതീക്ഷകളോടെയോ അല്ല പുറത്തിറങ്ങിയത്. ഒരു മാരി സെൽവരാജ് ചിത്രമെന്നതായിരുന്നു ബൈസന്റെ സെല്ലിങ് പോയിന്റ്. സംവിധായകന്റെ പേരിൽ അർപ്പിച്ച ആ വിശ്വാസം വിജയം കാണുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന കാഴ്ച. ആദ്യ ദിനം തന്നെ പോസിറ്റീവ് റെസ്പോൺസുകൾ ലഭിച്ച ബൈസൺ പതിയെ പതിയെ ആണ് ആളുകളിലേക്കെത്തിയത്. മാരിസെൽവരാജിന്റെ സംവിധാനവും ധ്രുവിന്റെ പെർഫോമൻസുമെല്ലാം കൈയടി നേടുന്നു. സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് ധ്രുവ് എടുത്ത ഹാർഡ് വർക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പത്ത് ദിവസം കൊണ്ട് 55 കോടിക്ക് മുകളിലാണ് ബൈസൺ ആ​ഗോളതലത്തിൽ നേടിയത്. ഇതിൽ 43 കോടിക്ക് മുകളിലാണ് ഇന്ത്യയിൽ നിന്നുള്ള ​ഗ്രോസ് കളക്ഷൻ. ഓവർസീസിൽ നിന്ന് നേടിയതാകട്ടെ ഏഴ് കോടിക്ക് മുകളിൽ. കേരളത്തിലും ചിത്രത്തിന് പോസിറ്റീവ് റെസ്പോൺസുകൾ തന്നെയാണ് ലഭിക്കുന്നത്. ഇതിനോടകം 1.2 കോടിക്ക് മുകളിൽ ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് നേടി. തമിഴ്നാട്ടിൽ 600ലധികം സ്ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ആദ്യ ആഴ്ചയേക്കാൾ കൂടുതൽ ഷോകൾ‌ ആഡ് ചെയ്തിട്ടുമുണ്ട്. ദിവാലി റിലീസിൽ ബൈസൺ എന്നാൽ രണ്ടാം സ്ഥാനത്താണ്.

100 കോടിക്ക് മുകളിൽ കളക്ഷൻ നേടി തമിഴ്നാട്ടിൽ തരം​ഗം തീർത്തിരിക്കുകയാണ് പ്രദീപ് രം​ഗനാഥൻ. റൊമാൻസും കോമഡിയും ഡ്രാമയുമെല്ലാം കലർന്ന ഡ്യൂഡ് മറ്റ് സ്റ്റേറ്റുകളിലും നേടുന്ന ​റെസ്പോൺസ് ഗംഭീരമാണ്. സിനിമയിൽ മമിതയുടെ പെർഫോമൻസും ഏറെ കൈയടി നേടുന്നുണ്ട്. 105 കോടിക്ക് മുകളിലാണ് ചിത്രം ഇതുവരെ നേടിയത്. 78 കോടിക്ക് മുകളിൽ ഇന്ത്യ ​ഗ്രോസും 27 കോടിക്ക് മുകളിൽ ഓവർസീസ് കളക്ഷനുണ്ട്. കേരള ബോക്സ്ഓഫീസിൽ 3.9 കോടിക്ക് മുകളിൽ നേടിയ ഡ്യൂഡ് പ്രദീപിന്റെ ഡ്രാ​​ഗന്റെ ഓൾ ടൈം കേരള ​ഗ്രോസും ക്രോസ് ചെയ്തു. പ്രദീപിന്റെ ഈ വർഷത്തെ രണ്ടാമത്തെ 100 കോടി കൂടിയാണ് ഡ്യൂഡ്. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഡ്രാ​ഗണും 100 കോടി മാർക്ക് ക്രോസ് ചെയ്തിരുന്നു. 150 കോടിക്ക് മുകളിൽ നേടിയ ചിത്രം പ്രദീപിന്റെ കരിയറിലെ ഹൈയസ്റ്റ് ​ഗ്രോസിങ്ങ് മൂവി കൂടിയാണ്. ഡ്യൂഡ് ഓട്ടം നിർത്തുമ്പോൾ ഈ നേട്ടം മറികടക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം.

മലയാളത്തിൽ ഷറഫുദ്ദീൻ നായകനായ പെറ്റ് ഡിറ്റക്ടീവ് ഇതിനോടകം കേരള ബോക്സ്ഓഫീസിൽ നിന്ന് 9 കോടിക്കടുത്ത് നേടിയെന്നാണ് റിപ്പോർട്ട്. ഒക്ടോബർ രണ്ടിന് പുറത്തിറങ്ങിയ കാന്താര ചാപ്റ്റർ വൺ 813 കോടിക്ക് മുകളിൽ കളക്ഷനാണ് ഇതിനോടകം സ്വന്തമാക്കിയത്. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമായും കാന്താര മാറി. കോളിവുഡിൽ ​ദീപാവലി റിലീസായെത്തിയ ഹരീഷ് കല്യാൺ ചിത്രം ഡീസൽ വേൾഡ് വൈഡായി 3.5 കോടിയാണ് നേടിയത്. ഒക്ടോബർ 21 പുറത്തിറങ്ങിയ ആയുഷ്മാൻ ഖുറാന, രശ്മിക മന്ദാന ചിത്രം തമ ഇതിനോടകം 130 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യ ആഴ്ചയിൽ പരിമിതമായ സ്ക്രീനുകളിലെത്തിയ ബൈസൺ ഇപ്പോൾ അതിന്റെ കുതിപ്പ് ശരവേ​ഗത്തിലാക്കിയിരിക്കുകയാണ്. പ്രദീപിന്റെ ഡ്യൂഡാകട്ടെ തുടക്കത്തിൽ കിട്ടിയ പുഷ് കണ്ടിന്യൂ ചെയ്തുകൊണ്ടിരിക്കുന്നു. സൂപ്പർതാരചിത്രങ്ങളില്ലെങ്കിലും ദിപാവലി ആഘോഷമാക്കുന്ന കോളിവുഡ്. ഒക്ടോബർ 31ന് റീറിലിസായി ബാഹുബലിയെത്തുന്നുണ്ട്. ബ്രഹ്മാണ്ഡമായി തന്നെയാണ് ബാഹുബലി ദ എപികിന്റെ വരവ്, ഇന്നേവരെ പുറത്തിറങ്ങിയ സകല റീറിലീസ് റെക്കോഡുകളും ബാഹുബലിയുടെ വരവോടെ തകർന്നുവീഴുമെന്നാണ് നിരൂപണങ്ങൾ. കോളിവു‍ഡിൽ നിന്ന് വിഷ്ണു വിശാലിന്റെ ആര്യനും മോളിവുഡിൽ നിന്ന് പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറെയും അന്ന് തന്നെയാണ് പുറത്തിറങ്ങുന്നത്. ബ്ര​ഹ്മയു​ഗത്തിന് ശേഷമെത്തുന്ന രാ​ഹുൽ സദാശിവൻ ചിത്രമായതിനാൽ ഡീയസ് ഈറെയക്കും പ്രതീക്ഷകൾ ഏറെയാണ്. വരും നാളുകളിൽ തകർക്കെപ്പെടുന്ന കളക്ഷൻ റെക്കോഡുകൾക്കായി കാത്തിരിക്കാം. 

Tags:    

Writer - ചന്ദ്ര സ്വസ്തി

contributor

Editor - ചന്ദ്ര സ്വസ്തി

contributor

By - Web Desk

contributor

Similar News