ടോമും ജെറിയും മരിച്ചെന്നും ഇല്ലെന്നും സോഷ്യൽമീഡിയ; ടോം ആൻഡ് ജെറിയുടെ കഥയ്ക്ക് പിന്നിൽ
റെയിൽവെ ട്രാക്കിൽ ദുഖത്തോടെ ഇരിക്കുന്ന ടോമും ജെറിയുമാണ് റീലുകളിൽ ഉള്ളത്
കുട്ടിക്കാലത്തെ ഓമകളിൽ എപ്പോഴും മുമ്പിൽ നിൽക്കുന്നത് ചിലപ്പോൾ ചില കുസൃതികളോ, കാർട്ടൂണുകളോ ആയിരിക്കും. നൊസ്റ്റാൽജിയയിലേക്ക് നയിക്കുന്ന അത്തരം ഓർമകളിൽ പ്രധാനമാണ് ടോം ആൻഡ് ജെറി. ലോകം ഒരു പൂച്ചക്കും എലിക്കും പിന്നാലെയും പൂച്ച ഒരു എലിക്ക് പിന്നാലെയും പാഞ്ഞിരുന്ന അവധി ദിനങ്ങൾ.
എന്നാൽ അടുത്തകാലത്ത് അതിൽ ചില അഭ്യൂഹങ്ങളും ഞെട്ടിപ്പിക്കുന്ന റീലുകളും അതിനെ സംബന്ധിച്ച് വന്നു. ജെറിയുടെ മരണത്തിൽ അവന്റെ അടുത്തിരുന്ന് കരയുന്ന ടോമായിരുന്നു ആ റീലുകളിൽ. ആരെയും വേദനിപ്പിക്കുന്ന ആ റീലുകൾക്ക് ശേഷം നഷ്ടപ്രണയത്തിന്റെ ദുഃഖത്തിൽ റെയിൽവേ ട്രാക്കിൽ ഇരിക്കുന്ന ടോമിനെയും ജെറിയെയും കാണിച്ചു കൊണ്ട് മറ്റൊരു റീലും പ്രത്യക്ഷപ്പെട്ടു. പിന്നീട് അവർക്ക് എന്ത് സംഭവിച്ചു അതിൽ പറയുന്നില്ല.
1940-ൽ വില്യം ഹന്നയും ജോസഫ് ബാർബെറയും ചേർന്ന് സൃഷ്ടിച്ച ഒരു പരമ്പരയാണ് ടോം ആൻഡ് ജെറിയെന്ന ഇതിഹാസ കാർട്ടൂണിലേക്ക് എത്തിയത്. ഇതൊരു കോമഡി ഷോർട്ട് ഫിലിം ആയിട്ടാണ് സംപ്രേഷണം ആരംഭിച്ചത് . Puss Gets the Boot എന്നായിരുന്നു അതിന്റെ പേര്. ഈ ഘട്ടത്തിൽ, പൂച്ചയെ ജാസ്പർ എന്നും എലിയെ ജൻക്സം എന്നായിരുന്നു വിളിച്ചിരുന്നത്. പൂച്ച ഒരു ശല്യക്കാരനായ എലിയെ കൊല്ലാൻ ശ്രമിക്കുന്നതായിരുന്നു ഇതിൻ്റെ ഇതിവൃത്തം. വലിയ വിജയം നേടിയ ഈ തുടക്കത്തിന് ശേഷം, മത്സരപൂർണമായ തിരഞ്ഞെടുപ്പിലൂടെ കഥാപാത്രങ്ങൾക്ക് തോമസ്, ജെറാൾഡ് എന്നീ പേരുകൾ നൽകി. അവർ പിന്നീട് ടോമും ജെറിയും ആയി മാറി. അധികം വൈകാതെ തന്നെ സിനിമകളായും ആനിമേറ്റഡ് സീരീസുകളായും ടിവി ഷോകളായും വീഡിയോ ഗെയിമുകളായും ഇത് പ്രത്യക്ഷപ്പെട്ടു. അങ്ങനെ ഒരു തലമുറയുടെ ആകെ വികാരമായി മാറി ടോമും ജെറിയും മാറി. ജെറിയെ നായകനായി കണ്ടവരെപ്പോലെ തന്നെ, ടോമിനെ നായകനായി ഏറ്റെടുത്തവരും കുറവല്ല.
ടോം ആൻഡ് ജെറിയിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആയിരുന്നു അതിന്റെ ശക്തി. ഓരോ ചലനത്തിനൊപ്പവും അതിന് പറ്റുന്ന മ്യൂസിക് നൽകി ആളുകളെ പിടിച്ചിരുത്തി. സ്കോട് ബാഡ്ലിയായിരുന്നു ഇതിന് പിന്നിൽ. 1930 കളിൽ ഇതേ പേരിൽ van beuran പ്രൊഡക്ഷനിൽ കാർട്ടൂണുകൾ പുറത്തിറങ്ങിരുന്നെങ്കിലും പിന്നീട് എംജിഎം പ്രൊഡക്ഷന്റെ കാർട്ടൂണുകൾ ഹിറ്റ് ആയതോടെ പേര് മാറ്റുകയും DiCk and larry എന്നാക്കുകയും ചെയ്തു. 1943 ൽ yankee doodle mouse ലൂടെ ആദ്യ അക്കാദമി അവാർഡും വില്യം ഹന്നയും ജോസഫ് ബാർബെറിയും സ്വന്തമാക്കി. പിന്നീട് നിരവധി അവാർഡുകൾ വിവിധ എപ്പിസോഡുകൾക്കായി ലഭിച്ചു.
1945-ൽ പുറത്തിറങ്ങിയ ആങ്കേഴ്‌സ് aweigh എന്ന സിനിമയിൽ ജീൻ കെല്ലിക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു കഥാപാത്രമായി ജെറി എത്തി. മിക്കി മൗസിനെയാണ് ആദ്യം ഇതിനായി തെരഞ്ഞെടുത്തിരുന്നത്. പക്ഷെ വാൾട്ട് ഡിസ്നി തന്റെ കഥാപാത്രത്തെ ഒരു എംജിഎം സിനിമയിൽ അവതരിപ്പിക്കാൻ അനുവദിച്ചില്ല എന്നത് പകരമായി ജെറിയെ അവിടേക്ക് എത്തിച്ചു, അതൊരു പുതിയ തുടക്കമായി.
1950-കളിൽ ടെലിവിഷന്റെ ജനപ്രീതി വർധിച്ചത് കാരണം എംജിഎം അതിന്റെ തിയേറ്റർ ആനിമേഷൻ വിഭാഗത്തിനുള്ള ബജറ്റ് വെട്ടിക്കുറയ്ക്കുകയും.1954 മുതൽ പുതിയ വൈഡ്‌സ്‌ക്രീൻ സിനിമാസ്കോപ്പ് ഫോർമാറ്റിൽ ടോം ആൻഡ് ജെറി കാർട്ടൂണുകൾ നിർമിക്കുകയും ചെയ്തു. 1957-ൽ സ്റ്റുഡിയോ അതിന്റെ ആനിമേഷൻ വിഭാഗം പൂർണ്ണമായും അടച്ചുപൂട്ടി. 1961–1962 കാലഘട്ടത്തിൽ gene deitch, റെംബ്രാൻഡ് ഫിലിംസിനൊപ്പം ചേർന്ന് ടോം ആൻഡ് ജെറിയുടെ 13 ഷോർട്സുകൾ നിർമിച്ചു. അതായിരുന്നു ടോം ആൻഡ് ജെറിയുടെ രണ്ടാമത്തെ എറ എന്ന് വിളിക്കാവുന്ന കാലം. എന്നാൽ പിന്നീട് ആ കരാർ അവസാനിപ്പിക്കുകയും Chuck Jones,S ib Tower 12 പ്രൊഡക്ഷനൊപ്പം ചേർന്ന് 1963–1967 വരെ നിർമാണം വരെ ഏറ്റെടുക്കയും ചെയ്തു. 34 ഷോർട്സുകളാണ് അവർ ഘട്ടത്തിൽ നിർമിച്ചത്.
1975ൽ ക്ലാസിക് ടോം ആൻഡ് ജെറി കാർട്ടൂൺ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഹന്ന-ബാർബറ പ്രൊഡക്ഷൻസ് തന്നെ രണ്ട് ടെലിവിഷൻ പരമ്പരകൾ നിർമ്മിച്ചു, 1975-ൽ ദി ടോം ആൻഡ് ജെറി ഷോയും 1990-ൽ ടോം & ജെറി കിഡ്‌സും സംപ്രേഷണം ചെയ്തു. ടോം & ജെറി കിഡ്‌സ് പോലുള്ള പ്രൊഡക്ഷനുകൾ പലപ്പോഴും അക്രമം കുറഞ്ഞതും പൂച്ചയും എലിയും തമ്മിലുള്ള കൂടുതൽ സൗഹാർദ്ദപരമായ ബന്ധവും അവതരിപ്പിക്കുകയും ചിലപ്പോൾ അവരെ സുഹൃത്തുക്കളായി ചിത്രീകരിക്കുകയും ചെയ്തു. 1980 നും 1982 നും ഇടയിലുള്ള ആനിമേറ്റഡ് നിർമ്മാണം ദി ടോം ആൻഡ് ജെറി കോമഡി ഷോ ആയിരുന്നു. 1975 ലെ പതിപ്പിന് ശേഷം പരമ്പര ക്ലാസിക് ചേസ്, സ്ലാപ്സ്റ്റിക് ഫോർമാറ്റിലേക്ക് മടങ്ങി, അവിടെ കഥാപാത്രങ്ങൾ അക്രമരഹിത സുഹൃത്തുക്കളായിരുന്നു.
1992ൽ ടോമും ജെറിയും ഫിലിം റൊമാന്റെ സംവിധാനത്തിൽ സിനിമയായെത്തി. 1998 ന് ശേഷം പ്രേക്ഷകപ്രീതിയിൽ ഒരു കുതിച്ചുചാട്ടം തന്നെയുണ്ടായി. പഴയ ചെയിസിംഗ് സീരിയസുകളിലെ പ്രധാന സിക്വൻസുകൾ പുനർ നിർമ്മിക്കപ്പെട്ടു. സംഗീതം കൂടുതൽ മെച്ചപ്പെടുത്തി.
2001ൽ Warner Bros പ്രൊഡ്യൂസ് ചെയ്ത ഷോർട്സുകൾ തിയറിറ്റിക്കലായും ടെലിവിഷൻ സീരിയസ് ആയും പുറത്തിറങ്ങി. 2005 ലെ ദി കരാട്ടെ ഗാർഡ് ബാർബേറയുടേതായി ഇറങ്ങി. 2006ൽ അന്തരിച്ച ബാർബേയുടെ അവസാന ഷോർട്ടും ഇതായിരുന്നു. 2006 - 2008 കാലഘട്ടത്തിൽ Tom and Jerry tales എന്ന പേരിൽ turner എന്റർടൈൻമെന്റ്സിന്റെ ബാനറിൽ warner ബ്രോസ് സംവിധാനം ചെയ്ത് വീണ്ടും അവരുടെ ലോകം പിറന്നു. വില്യം ഹന്നയും ജോസഫ് ബാർബെറയും മെട്രോ-ഗോൾഡ്വിൻ-മേയറിനായി സൃഷ്ടിച്ച യഥാർത്ഥ നാടക ഷോർട്ട്സിനെ അനുകരിക്കുന്ന ആദ്യത്തെ ടോം ആൻഡ് ജെറി നിർമ്മാണവും ഇതായിരുന്നു. 2014ൽ, ദി ടോം ആൻഡ് ജെറി ഷോ ഒരു പുതിയ ആനിമേറ്റഡ് ടിവി പരമ്പര ക്രിസ്മസ് സ്‌പെഷ്യലായി പുറത്തിറങ്ങി. വാർണർ ബ്രദേഴ്‌സ് ആനിമേഷനും റെനഗേഡ് ആനിമേഷനും ചേർന്നാണ് ഈ ടിവി പരമ്പര നിർമ്മിച്ചത്.
ഇതാണ് ചരിത്രം ടോം ആൻഡ് ജെറിയുടെ ചരിത്രം. എന്നാൽ ഇതിലൊന്നും ഇല്ലാത്ത കഥയാണ് ഇപ്പോൾ റീലുകളായി പോകുന്നത്.