ഇന്ത്യക്ക് 26 ശതമാനം അധിക തീരുവ; വൻ നികുതി പ്രഖ്യാപനവുമായി ട്രംപ്
ഡിസ്കൗണ്ട് തീരുവ എന്നു പറഞ്ഞായിരുന്നു ഇന്ത്യക്ക് മേലുള്ള നികുതി പ്രഖ്യാപിച്ചത്
വാഷിങ്ടണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്.ഇന്ത്യക്ക് 26 ശതമാനവും ചൈനക്ക് 34 ശതമാനവും അടക്കം വിവിധ രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം തീരുവയാണ്. ഇതിന് പുറമെ ഇന്ത്യക്ക് 26 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയത്.
ഡിസ്കൗണ്ട് തീരുവ എന്നു പറഞ്ഞായിരുന്നു ഇന്ത്യക്ക് മേലുള്ള നികുതി പ്രഖ്യാപിച്ചത്. അതേസമയം, തീരുമാനം ആഗോളവ്യാപര യുദ്ധത്തിന് കൂടുതൽ ആക്കം കൂട്ടുന്നതാണ്. പകരച്ചുങ്കം പ്രഖ്യാപിച്ചതില്‍ ഇന്ത്യയടക്കം ആശങ്കയിലാണ്. പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരികളിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
അമേരിക്കയുടെ പകരച്ചുങ്കം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 730 കോടി ഡോളറിന്റെ ഇടിവ് സൃഷ്ടിച്ചേക്കും. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ശരാശരി 9.5 ശതമാനം തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ശരാശരി മൂന്ന് ശതമാനമാണ് തീരുവ.
2021-22 വർഷം മുതൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇന്ത്യയുടെ മൊത്തം കയറ്റു മതിയിൽ 18 ശതമാനം അമേരിക്കയിലേക്കാണ്. മൊത്തം ഇറക്കുമതിയി ൽ 6.22 ശതമാനം മാത്രമാണ് അവിടെ നിന്നുള്ളത്.