ആരാധകരേ ശാന്തരാകുവിന്‍; സലാഹിന്‍റേയും വാന്‍റെക്കിന്‍റെയും കരാര്‍ നീട്ടി ലിവര്‍പൂള്‍
കരാർ പുതുക്കിയത് 2027 വരെ
ഒടുവിൽ അനിശ്ചിതത്വങ്ങൾക്ക് വിരാമം. ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹിന്റേയും ഡച്ച് ഡിഫന്റർ വിർജിൽ വാന്റക്കിന്റേയും കരാർ നീട്ടാൻ ലിവർപൂൾ തീരുമാനിച്ചു. 2027 വരെയാണ് കരാർ പുതുക്കിയത്. നേരത്തേ ടീമിന്റെ നെടുംതൂണായ സലാഹിന്റെ കരാർ പുതുക്കാൻ ടീം വൈകുന്നതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. താരം തന്നെ ഇതിനെതിരെ രംഗത്തെത്തി.
ലിവർപൂളിനായി 394 മത്സരങ്ങളിൽ 243 ഗോളുകൾ നേടിയിട്ടുള്ള സലാഹ് ടീമിന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമനാണ്. 2019 ൽ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു സലാഹ്.
ഈ സീസണിൽ ഇതിനോടകം ലിവർപൂളിനായി സലാഹ് 27 ഗോളുകൾ നേടിക്കഴിഞ്ഞു. പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 11 പോയിന്‍റിന്‍റെ വ്യക്തമായ ലീഡിൽ കുതിക്കുന്ന ലിവർപൂൾ ഇക്കുറി കിരിടീം ചൂടുമെന്ന കാര്യം ഏറെക്കുറേ ഉറപ്പാണ്. 2019 ൽ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു സലാഹ്