ഐഎസ്എല്ലിൽ ബഗാൻ-ബെംഗളൂരു ഫൈനൽ; ലാസ്റ്റ് മിനിറ്റ് ത്രില്ലറിൽ ജംഷഡ്പൂരിനെ തോൽപിച്ച് മുൻ ചാമ്പ്യൻമാർ
ഏപ്രിൽ 12ന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം
കൊൽക്കത്ത: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ നേടിയ ഗോളിൽ ജംഷഡ്പൂർ എഫ്‌സിയെ തോൽപിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ. 90+4ാം മിനിറ്റിൽ ലാലെങ്മാവിയ റാൾട്ടെ( അപുയിയ) ഉതിർത്ത തകർപ്പൻ ലോങ് റേഞ്ചറാണ് കൊൽക്കത്തൻ ക്ലബിനെ മറ്റൊരു കലാശക്കളിയിലേക്കെത്തിച്ചത്. സ്വന്തം തട്ടകമായ സാൾട്ട്‌ലേക് സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം(അഗ്രിഗേറ്റ് 3-2).
PRESENTING TO YOU THE ISL 2024-25 FINALISTS! 🤝#MBSGJFC #ISL #LetsFootball #ISLPlayoffs #MBSG #BengaluruFC | @mohunbagansg @bengalurufc @gerardzaragoza pic.twitter.com/hM9id2eWom
— Indian Super League (@IndSuperLeague) April 7, 2025
മത്സരം എക്‌സ്ട്രാ ടൈമിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിലായിരുന്നു ബോക്‌സിന് പുറത്തുനിന്ന് അത്യുഗ്രൻ വലംകാലൻ ഷോട്ടിലൂടെ അപുയിയ മുൻ ചാമ്പ്യൻമാരുടെ ഹീറോയായത്. ആദ്യപാദത്തിൽ ബഗാനെതിരെ 2-1ന് വിജയം സ്വന്തമാക്കിയ ജംഷഡ്പൂർ എവേ മാച്ചിൽ കളി കൈവിടുകയായിരുന്നു.
51ാം മിനിറ്റിൽ ജേസൻ കമ്മിൻസിന്റെ പെനാൽറ്റി ഗോളിലൂടെയാണ് ജംഷഡ്പൂർ മുന്നിലെത്തിയത്. ഇതോടെ അഗ്രിഗേറ്റ് 2-2 എന്ന നിലയിലായി. എന്നാൽ നിർണായകമായ വിജയഗോൾ കണ്ടെത്താൻ ഇരുടീമുകൾക്കുമായില്ല. ഒടുവിൽ ക്ലൈമാക്‌സിൽ സ്വന്തംകാണികൾക്ക് മുന്നിൽ ബഗാൻ മറ്റൊരു ഫൈനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. സുനിൽ ഛേത്രിയുടെ ഗോളിൽ എഫ്‌സി ഗോവയെ വീഴ്ത്തിയാണ് ബെംഗളൂരു കലാശകളിയ്ക്ക് ടിക്കറ്റെടുത്തത്. ഏപ്രിൽ 12നാണ് ക്ലാസിക് ഫൈനൽ