ബാഴ്സക്ക് ആശ്വാസം; ഒല്‍മോക്കും വിക്ടറിനും സീസണ്‍ അവസാനം വരെ കളിക്കാം
സ്പാനിഷ് സ്‌പോർട്‌സ് കൗൺസിലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കാർലോ ആഞ്ചലോട്ടി
Update: 2025-04-04 16:35 GMT
ഡാനി ഒൽമോയുടെയും പോ വിക്ടറിന്റേയും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണക്ക് ആശ്വാസം. സീസൺ അവസാനം വരെ ഇരുവർക്കും കറ്റാലൻ ജഴ്‌സിയിൽ കളത്തിലിറങ്ങാൻ സ്പാനിഷ് സ്‌പോർട്‌സ് കൗൺസിൽ അനുമതി നൽകി.
ഫിനാൻഷ്യൽ ഫെയർ പ്ലേയിൽ ബാഴ്‌സ പരാജയപ്പെട്ടെന്ന നിലപാടിൽ ലാലിഗ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. അതെ സമയം സ്പാനിഷ് സ്‌പോർട്‌സ് കൗൺസിലിന്റെ തീരുമാനത്തെ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്വാഗതം ചെയ്തു.