ചട്ട ലംഘനത്തിന് പിഴയൊടുക്കിയില്ല: സൗദിയിലെ 20 ക്ലബ്ബുകൾക്ക് ഫിഫയുടെ സമ്മർ ട്രാൻസ്ഫർ വിലക്ക്
62 മില്യൺ റിയാലാണ് പിഴയടക്കേണ്ടത്
വിന്റർ ട്രാൻസ്ഫറിൽ താരങ്ങളെ സ്വന്തമാക്കാനും വിൽപനക്കും വിലക്കേർപ്പെടുത്തിയ സൗദിയിലെ ക്ലബ്ബുകളുടെ എണ്ണം ഇരുപതായി. ചട്ടങ്ങൾ ലംഘിച്ചതിന് പിഴയൊടുക്കാത്തതാണ് കാരണം. ജൂണിന് മുന്നോടിയായി ഉടൻ പിഴയടച്ചാൽ മാത്രമേ ക്ലബ്ബുകൾക്ക് താരങ്ങളെ വാങ്ങാൻ സാധിക്കുള്ളു. സെപ്തംബർ രണ്ടിനാണ് സൗദിയിലെ സമ്മർ ട്രാൻസ്ഫർ വിൻഡോ ക്ലോസാവുക. ഇതിനു മുന്നോടിയായി വിലക്കുള്ള ക്ലബ്ബുകൾ പിഴയൊടുക്കണം.
ചട്ടങ്ങൾ പാലിക്കാത്തതിന് സൗദിയിലെ 20 ക്ലബ്ബുകൾ 62 മില്യൺ റിയാലാണ് പിഴയടക്കേണ്ടത്. ട്രാൻസ്ഫറിൽ മുമ്പ് ചട്ട ലംഘനം നടത്തിയതിനാണ് ഫിഫയുടെ നടപടി. മാർച്ചിൽ മാത്രം പതിനൊന്ന് ക്ലബ്ബുകൾക്ക് വിലക്ക് കിട്ടിയിരുന്നു. വിലക്കുളള ക്ലബ്ബുകളുടെ പട്ടികയിൽ സൗദി പ്രോ ലീഗിലെ ദമക്, അൽ വഹ്ദ, ഉറൂബ, ഖുലൂദ് അൽ റയ്ദ് എന്നീ ക്ലബ്ബുകളുണ്ട്. സൗദിയിലാകെ വിവിധ ഡിവിഷനുകളിലായി 170 ക്ലബ്ബുകളുണ്ട്.