നിക്കോയെ പൊക്കാന്‍ ആഴ്സണല്‍; ചര്‍ച്ചകളാരംഭിച്ചു
ഈ സമ്മറില്‍ താരത്തെ ടീമിലെത്തിക്കാനാണ് നീക്കം
Update: 2025-04-04 14:39 GMT
അത്‌ലറ്റിക് ക്ലബ്ബിന്റെ സ്പാനിഷ് വിങ്ങർ നിക്കോ വില്യംസിനായി ചർച്ചകളാരംഭിച്ച് ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണൽ. കഴിഞ്ഞ യൂറോ കപ്പിൽ സ്‌പെയിനായി മിന്നും പ്രകടനങ്ങൾ പുറത്തെടുത്ത നിക്കോക്കായി ബാഴ്‌സയടക്കം പല ക്ലബ്ബുകളും നേരത്തേ തന്നെ രംഗത്തുണ്ടായിരുന്നു. 58 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. സമ്മറിൽ താരത്തെ കൂടാരത്തിലെത്തിക്കാനാണ് ഗണ്ണേഴ്‌സിന്റെ നീക്കം.