ലയണൽ മെസിക്ക് ഇരട്ടഗോൾ; ഇന്റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് സെമിയിൽ

ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ മയാമി കോൺകാകാഫ് സെമിയിൽ പ്രവേശിക്കുന്നത്.

Update: 2025-04-10 04:54 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മയാമി: സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ടഗോൾ മികവിൽ ഇന്റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് സെമിയിൽ. രണ്ടാംപാദ ക്വാർട്ടറിൽ ലോസ് ഏഞ്ചലെസ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്റർമയാമി തോൽപിച്ചത്. ലയണൽ മെസി(35,84) ഡബിളടിച്ചപ്പോൾ ഫെഡറികോ റെഡോൺഡോയും ആതിഥേയർക്കായി ലക്ഷ്യംകണ്ടു. അരോൺ ലോങ്(9) എൽഎഎഫ്‌സിക്കായി ആശ്വാസ ഗോൾനേടി.  ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ മയാമി കോൺകാകാഫ് സെമിയിൽ പ്രവേശിക്കുന്നത്.


 ആദ്യപാദത്തിൽ ഒരു ഗോളിന് തോറ്റ മയാമിയുടെ കംബാക് കൂടിയായിരുന്നു ചേസ് സ്‌റ്റേഡിയത്തിൽ കണ്ടത്. പന്തടക്കത്തിലും ഷോട്ടുതിർക്കുന്നതിലുമെല്ലാം മയാമിയായിരുന്നു മുന്നിൽ. എന്നാൽ 9ാം മിനിറ്റിൽ ആരോൺ ലോങിലൂടെ എയ്ഞ്ചൽസ് ലീഡെടുത്തു. ഇതോടെ അഗ്രിഗേറ്റിൽ 2-0 എന്ന നിലയിലായി. എന്നാൽ 35ാം മിനിറ്റിൽ ലയണൽ മെസ്സി രക്ഷകന്റെ റോളിൽ അവതരിച്ചു. ആദ്യപകുതി 1-1 സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോൾകൂടി നേടി മയാമി അവസാന നാലിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News