Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനം എംഎസ്എഫിന് നൽകാൻ യുഡിഎസ്എഫിൽ ധാരണ. ജോയിന്റ് സെക്രട്ടറി സ്ഥാനം കെഎസ്‍യുവിന് നൽകാനും തീരുമാനമായി. പ്രതിപക്ഷ നേതാവ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
അതേസമയം കെഎസ്‍യു സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വാഗ്വാദമുണ്ടായി. എംഎസ്ഫിന് ചെയർമാന്‍ സ്ഥാനം നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കെഎസ്‍യു നേതൃയോഗത്തില്‍ വാഗ്വാദമുണ്ടായത്. എ ഗ്രൂപ്പും കെസി ഗ്രൂപ്പും തമ്മിലാണ് ഏറ്റുമുട്ടിയത്. കയ്യാങ്കളിക്ക് മുതിർന്ന ചില ഭാരവാഹികളെ പിടിച്ചുമാറ്റി.
ഷാഫി പറമ്പിലിനെതിരെ എംഎസ്എഫ് പ്രചാരണം നടത്തിയെന്ന് എ ഗ്രൂപ്പ് ആരോപിച്ചു. ഷാഫിക്കെതിരെ പ്രചാരണം അലോഷ്യസ് സേവ്യർ ചെറുത്തില്ലെന്നും വിമർശനം. ചെയർമാന്‍ സ്ഥാനം എംഎസ്എഫിന് വിട്ടുകൊടുക്കാമെന്ന ഷാഫിയുടെ വാഗ്ദാനം തനിക്കറിയില്ലെന്നും തനിക്കറിവില്ലാത്ത ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കാനാവില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. അലോഷ്യസ് സേവ്യർക്കായി കെസി ഗ്രൂപ്പ് പ്രതിരോധം തീർത്തു.