Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോഴിക്കോട്: വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് നാഷണല്‍ ലീഗ്. വെള്ളാപ്പള്ളി നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നു. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാഷണല്‍ ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ അബ്ദുല്‍ അസീസ് മീഡിയവണിനോട് പറഞ്ഞു.
അദ്ദേഹത്തിന് തെറ്റിദ്ധാരണയുണ്ടെന്ന് കരുതി നേരത്തെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയതാണ്. എന്നാല്‍ വീണ്ടും ആവര്‍ത്തിക്കുന്നത് മനപൂര്‍വ്വമാണ്. വി .എസ് സര്‍ക്കാരിന്റെ കാലത്ത് വെള്ളാപ്പള്ളിക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. അതിന് ശേഷം അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര് കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.