Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
പാലക്കാട്: നിപ ജാഗ്രതയെ തുടര്‍ന്ന് നിലവില്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള 18 വാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ജാഗ്രതയെ മുന്‍നിര്‍ത്തി 2025 ഓഗസ്റ്റ് 1 വരെ ഈ വാര്‍ഡുകളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശം.
മണ്ണാര്‍ക്കാട് താലൂക്ക് പരിധിയില്‍ പൊതുയിടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മുന്നറിയിപ്പ്. കൂടാതെ നിലവില്‍ ക്വാറന്റീനില്‍ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ആളുകള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ബന്ധമായും ക്വാറന്റീനില്‍ തുടരേണ്ടതാണെന്നും നിര്‍ദേശം.
കുമരംപുത്തൂര്‍ ചെങ്ങലീരി സ്വദേശി നിപ ബാധിച്ചു മരണപ്പെട്ടതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച 32കാരന് നിപ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. യുവാവിന്റെ പിതാവായിരുന്നു നിപ ബാധിച്ചു മരിച്ചത്.