മുറികൾ ചോർന്നൊലിക്കുന്നു; കോട്ടയം മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ഹോസ്റ്റൽ കെട്ടിടം അപകടാവസ്ഥയിൽ
വിദ്യാർഥികൾ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
Update: 2025-07-05 05:06 GMT
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ഹോസ്റ്റൽ കെട്ടിടം അപകടാവസ്ഥയിൽ. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് 60 വർഷം പഴക്കമുണ്ട്. ഹോസ്റ്റലിലെ പലമുറികളും ചോർന്നൊലിക്കുന്ന നിലയിലാണ്. പലയിടത്തും കോൺക്രീറ്റ് പാളികൾ അടർന്ന അവസ്ഥയുമുണ്ട്.
പിജി വിദ്യാർഥികളുടെ ഹോസ്റ്റലും അപകടാവസ്ഥയിലാണ്. വിദ്യാർഥികൾ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം കാലപ്പഴക്കം മൂലം തകർന്ന് വീണത് കഴിഞ്ഞ ദിവസമാണ്. തകർന്ന കെട്ടിടം ഉപയോഗ ശൂന്യമാണെന്ന റിപ്പോർട്ടുകളുണ്ടായിട്ടും പ്രവർത്തിപ്പിച്ചുവെന്നതടക്കമുള്ള ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് നിരവധി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിന്റെ സുരക്ഷയെ സംബന്ധിച്ചും ആശങ്കയുയരുന്നത്.
watch video: