വയനാട്ടിൽ സിപിഎം നേതാവ് എ.വി ജയനെ തരംതാഴ്ത്തിയതിൽ പ്രതിഷേധം; ഏരിയ കമ്മിറ്റി നേതൃത്വം സിപിഎം ഓഫീസ് താഴിട്ട് പൂട്ടി

ഏരിയ കമ്മറ്റി നടപടി ലോക്കല്‍ കമ്മറ്റി അറിയാതെ

Update: 2025-07-05 10:00 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

വയനാട്: വയനാട്ടിലെ സിപിഎം നേതാവും കർഷക സംഘം ജില്ലാ പ്രസിഡന്റുമായ എ.വി ജയനെ തരംതാഴ്ത്തിയതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പ്രതിഷേധം. കേണിച്ചിറയിലെ പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ കമ്മിറ്റി നേതൃത്വം താഴിട്ട് പൂട്ടി.

ലോക്കൽ കമ്മിറ്റിയെ അറിയിക്കാതെയാണ് ഏരിയ നേതൃത്വത്തിന്റെ നടപടി. ജയനെ പാർട്ടിയിൽ തരംതാഴ്ത്തിയതിൽ ജില്ലാ നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഏരിയ നേതൃത്വത്തിന്റെ നടപടി.

കർഷക സംഘം ജില്ലാ പ്രസിഡന്റായിരുന്ന എ.വി ജയനെ പുല്‍പള്ളി ഏരിയ കമ്മിറ്റിയിൽ നിന്നും ലോക്കൽ കമ്മറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണമാണ് എ.വി ജയയനെതിരെ ഉന്നയിച്ചത്. ജീവകാരുണ്യ പ്രവർത്തനത്തിനായ് പിരച്ച തുക പാർട്ടി ഓഫീസ് നിർമാണത്തിനായി കൈമാറി എന്നായിരുന്നു ജയയനെതിരെ ഉയർന്ന പ്രധാനപ്പെട്ട ആരോപണം.

വാർത്ത കാണാം:

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News