അനുമതിയില്ല; എരുമേലിയിൽ 'വാപുര സ്വാമി' ക്ഷേത്ര നിർമ്മാണം തടഞ്ഞ് ഹൈക്കോടതി
തിങ്കളാഴ്ച പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കെയാണ് ഹൈക്കോടതി നടപടി
Update: 2025-07-05 06:22 GMT
കോട്ടയം: എരുമേലിയിൽ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമ്മാണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. നിർമാണ പ്രവൃത്തികൾ താത്കാലികമായി നിർത്തിവെക്കാൻ പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. തിങ്കളാഴ്ച പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കെയാണ് ഹൈക്കോടതി നടപടി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് നടപടി.
ക്ഷേത്രവുമായി ബന്ധമില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു. കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് മതിയായ അനുമതി വാങ്ങിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് ഹൈക്കോടതിയെ അറിയച്ചതിനെ തുടർന്നാണ് ഹൈക്കോടതി നടപടി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ക്ഷേത്രനിർമ്മാണം നടന്നിരുന്നത്.
watch video: