വരാപ്പുഴ അതിരൂപതയുടെ ഭൂമി വ്യാജ രേഖകൾ ചമച്ച് മറിച്ചുവിറ്റെന്ന് പരാതി; ജില്ലാ കലക്ടർക്കെതിരെ കേസ്
സ്‌പെഷ്യൽ തഹസിൽദാർ, റവന്യൂ സെക്രട്ടറി എന്നിവരും കേസിലെ പ്രതികളാണ്
Update: 2025-07-05 07:31 GMT
എറണാകുളം: എറണാകുളം വരാപ്പുഴ അതിരൂപതയുടെ ഭൂമി വ്യാജ രേഖകൾ ചമച്ച് മറിച്ച് വിറ്റെന്ന പരാതിയിൽ ജില്ലാകലക്ടർക്കെതിരെ കേസ്. സ്‌പെഷ്യൽ തഹസിൽദാർ, റവന്യൂ സെക്രട്ടറി എന്നിവരും കേസിലെ പ്രതികളാണ്. വരാപ്പുഴ അതിരൂപതയുടെ പരാതിയിലാണ് ഏലൂർ പോലീസ് കേസെടുത്തത്.
2011ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അതിരൂപതയുടെ അറുപത്തി ഏഴ് സെന്റ് ഭൂമി വ്യാജരേഖ ചമച്ച് ആറ് സ്വകാര്യ വ്യക്തികൾക്ക് മറിച്ചുവിറ്റുവെന്നാണ് പരാതി. കലക്ടറടക്കമുള്ളവരുടെ അറിവോടെയാണ് ഇതെന്നും പരാതിയിൽ പറയുന്നു.
watch video: