കേരളത്തിലെ ആരോഗ്യ മേഖല ഇന്ത്യക്ക് മാതൃക; സ്പീക്കർ എ.എൻ ഷംസീർ
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരോഗ്യമേഖല ആകെ മോശമെന്ന് പറയരുതെന്നും നിലവിലെ പ്രചാരണങ്ങൾ കോർപ്പറേറ്റ് ആശുപത്രികളെ സഹായിക്കാനാണെന്നും സ്പീക്കർ ആരോപിച്ചു
Update: 2025-07-05 08:31 GMT
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരോഗ്യമേഖല ആകെ മോശമെന്ന് പറയരുതെന്നും നിലവിലെ പ്രചാരണങ്ങൾ കോർപ്പറേറ്റ് ആശുപത്രികളെ സഹായിക്കാനാണെന്നും സ്പീക്കർ ആരോപിച്ചു.
ചില നേതാക്കളുടെ പ്രസ്താവനകൾ വായിച്ചു. സിസ്റ്റമാകെ മോശമാണെന്ന രീതിയിൽ പ്രചരിപ്പിക്കുമ്പോൾ അതിന്റെ ദുരന്തം പേറേണ്ടിവരുന്നത് സാധാരണക്കാരാണ്. സിസ്റ്റത്തെ തകർക്കരുതെന്നും ഷംസീർ പറഞ്ഞു. ഇപ്പോൾ നടത്തുന്ന പ്രചരണങ്ങൾ കാണുമ്പോൾ നിരാശ തോന്നുന്നുവെന്നും സ്പീക്കർ.
watch video: