അപകട ഭീതിയിൽ പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം
കാലപ്പഴക്കം കൊണ്ട് പഴകിദ്രവിച്ച കെട്ടിടം എത്രയും വേഗം പൊളിച്ചു നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർ രണ്ടുകൊല്ലം മുമ്പ് നിർദ്ദേശം നൽകിയതാണെങ്കിലും ആരോഗ്യവകുപ്പ് അനുമതി നൽകിയില്ല
കണ്ണൂർ: അപകട ഭീതി ഉയർത്തി കണ്ണൂർ പയ്യന്നൂർ താലൂക്ക് ആശുപത്രിയുടെ നിലം പൊത്താറായ പഴയ കെട്ടിടം. പൊളിച്ചു മാറ്റണമെന്ന് പൊതുമരാമത്ത് വകുപ്പ് നിർദ്ദേശം നൽകിയിട്ടും ആരോഗ്യവകുപ്പ് അനുമതി നൽകിയില്ല. രണ്ടുവർഷം മുമ്പ് ആശുപത്രി സൂപ്രണ്ട് നൽകിയ അപേക്ഷക്കും മറുപടി ലഭിച്ചില്ല. മഴ കനത്തതോടെ ഏതുസമയവും കെട്ടിടം തകർന്നുവീണേക്കാമെന്ന ഭീതിയിലാണ് രോഗികളും നാട്ടുകാരും.
കാലപ്പഴക്കം കൊണ്ട് പഴകിദ്രവിച്ച കെട്ടിടം എത്രയും വേഗം പൊളിച്ചു നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് എൻജിനീയർ രണ്ടുകൊല്ലം മുമ്പാണ് നിർദ്ദേശം നൽകിയത്. ഏതുനിമിഷവും തകർന്നുവീണേക്കാവുന്ന ഈ കെട്ടിടത്തിന് താഴെയാണ് ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. രോഗികളും ബന്ധുക്കളും കൂട്ടിരിപ്പുകാരും ഒക്കെ പുതിയ ആശുപത്രി കെട്ടിടത്തിലേക്ക് നടന്നു പോകുന്നതും ഇതുവഴി തന്നെ. മാത്രമല്ല കെട്ടിടം തകർന്നു വീണാൽ മറുഭാഗത്ത് റോഡിലെ യാത്രക്കാർക്കും അപകടം ഉണ്ടാകും. ഇതിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഡയാലിസിസ് സെന്ററും ഡി അഡിക്ഷൻ സെന്ററും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പിന്നാലെ തന്നെ കെട്ടിടം പൊളിക്കാൻ അനുമതി തേടി ആശുപത്രി സൂപ്രണ്ട് ഡിഎംഒ ഓഫീസ് വഴി അപേക്ഷ കൊടുത്തിരുന്നെങ്കിലും ഇതുവരെ ലഭിച്ചില്ല.
watch video: