Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കണ്ണൂർ: ബിന്ദുവിന്റെ മരണം മനപൂർവമല്ലാത്ത നരഹത്യയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രക്ഷാപ്രവർത്തനം നേരത്തെ നടത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ജനകീയ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
അമ്മയെ കാണാനില്ല എന്ന് മകൾ പറഞ്ഞിട്ടും മന്ത്രിമാർ ന്യായീകരിക്കാൻ ശ്രമിച്ചു. ഇത് രക്ഷാപ്രവർത്തനതെ ബാധിച്ചു. പരാതി പറഞ്ഞ ഡോക്ടറോട് മുഖ്യമന്ത്രി ഭീഷണിയുടെ ഭാഷയിലാണ് സംസാരിച്ചത്. ബോധപൂർവ്വം എന്ന് ആരും പറയില്ല. വനം മന്ത്രി പറഞ്ഞ വിഢിത്തം കോൺഗ്രസ് പറയില്ല. ബോധപൂർവ്വം ചെയ്യേണ്ട കാര്യങ്ങൾ തക്കസമയത്ത് ചെയ്തില്ലയെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.