Writer - രാഗേന്ദു പി.ആർ
Web Journalist
പന്തളം: ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് മന്ത്രിക്ക് ഗാര്‍ഡിനെ നിയമിച്ചു. ദേവസ്വം ബോര്‍ഡ് അറിയാതെയാണ് നിയമനം. മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയായിരുന്നു. ഗാര്‍ഡിനെ നിയമിക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.
പിന്നാലെ മന്ത്രിയുടെ ഓഫീസ് നിയമനവുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് ആദ്യമായാണ് സന്നിധാനത്ത് മന്ത്രിക്ക് മാത്രമായി ഗാര്‍ഡിനെ നിയമിക്കുന്നത്.
മന്ത്രിക്ക് ഗാര്‍ഡിനെ നിയമിച്ചതിനെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും ദേവസ്വം കമ്മീഷണറോട് ചോദിക്കുമെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞത്. ഗാര്‍ഡിനെ കൊടുക്കുന്നതില്‍ തെറ്റില്ലെന്നും ജയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.