'വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന യാത്ര'; ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള ഓര്‍മകൾ പങ്കുവച്ച് വി.ഡി സതീശൻ

രാജ്യം കണ്ട ഏറ്റവും ശക്തമായ രാഷ്ട്രിയ മുന്നേറ്റ യാത്ര തുടങ്ങിയത് നാല് വർഷം മുൻപൊരു സെപ്റ്റംബർ 7-ന് കന്യാകുമാരിയിൽ നിന്നായിരുന്നു

Update: 2026-09-07 05:04 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഐതിഹാസികമായ ഭാരത് ജോഡോ യാത്രക്ക് നാല് വര്‍ഷം തികയുമ്പോൾ ഓര്‍മകൾ പങ്കുവച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇന്ത്യ എന്ന മഹത്തായ ആശയമാണ് യാത്രയിൽ ഉടനീളെ രാഹുൽ ഗാന്ധിയും കോൺഗ്രസും ഉയർത്തിയത്. സംഘ്പരിവാറിൻ്റെ വിഭജന രാഷ്ട്രീയത്തെയാണ് തുറന്ന് കാട്ടിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

2022 സെപ്തംബര്‍ 7ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 2023 ജനുവരി 30നാണ് അവസാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യാത്ര കോണ്‍ഗ്രസിന് നല്‍കിയത് സമാനതകളില്ലാത്ത ആവേശമായിരുന്നു. 71 ലോക്സഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. രാഷ്ട്രീയക്കാരല്ലാത്തവര്‍ പോലും യാത്രയുടെ ഭാഗമായി. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ളവരും ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായകമായതും രാഹുലിന്‍റെ യാത്രയായിരുന്നു. യാത്ര കടന്നുപോയ 51 മണ്ഡലങ്ങളില്‍ 36 ഇടത്തും കോണ്‍ഗ്രസ് വിജയിച്ചു.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം.' 136 ദിവസങ്ങൾ, പന്ത്രണ്ട് സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും കടന്ന് 4081 കിലോമീറ്റർ താണ്ടിയ ഐതിഹാസികമായ ഭാരത് ജോഡോ യാത്ര. രാജ്യം കണ്ട ഏറ്റവും ശക്തമായ രാഷ്ട്രിയ മുന്നേറ്റ യാത്ര തുടങ്ങിയത് നാല് വർഷം മുൻപൊരു സെപ്റ്റംബർ 7-ന് കന്യാകുമാരിയിൽ നിന്നായിരുന്നു. രാഹുൽ ഗാന്ധി ആയിരുന്നു അതിൻ്റെ നായകൻ.

ഇന്ത്യ എന്ന മഹത്തായ ആശയമാണ് യാത്രയിൽ ഉടനീളെ രാഹുൽ ഗാന്ധിയും കോൺഗ്രസും ഉയർത്തിയത്. സംഘ്പരിവാറിൻ്റെ വിഭജന രാഷ്ട്രീയത്തെയാണ് തുറന്ന് കാട്ടിയത്. വെറുപ്പിൻ്റെ കമ്പോളത്തിൽ സ്‌നേഹത്തിൻ്റെ കടകൾ തുറന്നാണ് ചരിത്രപരമായ ആ യാത്ര അവസാനിച്ചത്. കേരളത്തിലും ഒപ്പം സംസ്ഥാനത്തിന് പുറത്തും യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞത് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്നായി ഞാൻ കരുതുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News