കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ. അച്യുതന്‍ അന്തരിച്ചു

നാല് പ്രാവശ്യം ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്

Update: 2026-09-07 06:12 GMT

പാലക്കാട്: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ. അച്യുതന്‍ (76) അന്തരിച്ചു. നാല് പ്രാവശ്യം ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ചിറ്റൂര്‍ നഗരസഭ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്റെ പിതാവാണ്.

1950ല്‍ കിട്ടുണ്ണിയുടെയും വള്ളിയുടെയും മകനായി ചിറ്റൂരിലാണ് ജനനം. 1979 മുതല്‍ 1996 വരെ ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍മാനായിരുന്നു. കര്‍ഷകന്‍, സഹകരണ പ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതന്‍ തത്തമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1996, 2001, 2006, 2011 വര്‍ഷങ്ങളിലാണ് കെ. അച്യുതന്‍ ചിറ്റൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

ഭാര്യ: സി.കെ സുധ. മകള്‍: എ. ഷീബ (ഹൈക്കോടതി അഭിഭാഷക).

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News