കൊല്ലത്ത് കല്യാണ ഓഡിറ്റോറിയത്തില്‍ വഴിയാത്രക്കാരും യുവാക്കളും തമ്മിലടി; പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍

താന്നി പാലത്തിന് സമീപത്തെ ബോട്ട് ജെട്ടിയിലും കായലിലുമായായിരുന്നു ചേരിതിരിഞ്ഞുള്ള കൈയാങ്കളി

Update: 2026-09-07 06:25 GMT

താന്നി: കൊല്ലത്ത് കല്യാണ ഓഡിറ്റോറിയത്തില്‍ സംഘര്‍ഷം. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കൊല്ലം താന്നിയിലാണ് സംഭവം. താന്നി പാലത്തിന് സമീപത്തെ ബോട്ട് ജെട്ടിയിലും കായലിലുമായായിരുന്നു ചേരിതിരിഞ്ഞുള്ള കൈയാങ്കളി.

വഴിയാത്രക്കാരും കല്യാണത്തിന് എത്തിയ യുവാക്കളും തമ്മിലാണ് അടി നടന്നത്. സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ ഒരു യുവാവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Full View

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News