ഇടുക്കി മുന്‍ എംഎല്‍എ ജോസ് കുറ്റിയാനി അന്തരിച്ചു
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു
Update: 2026-09-07 07:15 GMT
ഇടുക്കി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇടുക്കി മുന്‍ എംഎല്‍എയും ഇടുക്കിയിലെ ആദ്യ ഡിസിസി പ്രസിഡന്റുമായിരുന്ന ജോസ് കുറ്റിയാനി (87) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ 11ഓടെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.
ദീര്‍ഘകാലം എഐസിസി അംഗവും കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്നു. ഇടക്കാലത്ത് അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടിക്ക് പുറത്തുപോയ ജോസ് കുറ്റിയാനി 2022ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. 2009ല്‍ എന്‍.സി.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. പിന്നീട് ഏറെക്കാലം തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.