ഇന്ത്യ - പാക് വെടി നിർത്തൽ തീരുമാനം ആശ്വാസകരം - വെൽഫെയർ പാർട്ടി
ശാശ്വത പരിഹാരത്തിനുള്ള ചർച്ചകൾ ഇരുഭാഗത്തു നിന്നും നടക്കണമെന്ന് റസാഖ് പാലേരി പറഞ്ഞു
Update: 2025-05-11 11:26 GMT
തിരുവനന്തപുരം: ഇന്ത്യ -പാക് വെടിനിർത്തൽ പ്രഖ്യാപിച്ചത് ആശ്വാസകരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു. സമാധാനവും സുരക്ഷയും അപകടപ്പെടുത്തുന്ന എല്ലാതരം ഭീകരപ്രവർത്തനങ്ങളും അവയുടെ സംരക്ഷകരും ചെറുത്തു തോൽപ്പിക്കപ്പെടണമെന്നതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
ഇതിന് സഹായകരമാകുന്ന രീതിയിലുള്ള ശാശ്വത പരിഹാരത്തിനും വിശദമായ രാഷ്ട്രീയ ചർച്ചയ്ക്കും ഇരുരാജ്യങ്ങളും തയ്യാറാകണമെന്ന് റസാഖ് പാലേരി പറഞ്ഞു.